ജാഗ്രത സമിതി
🛡️ ജാഗ്രത സമിതി
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനുമായി പ്രവർത്തിക്കുന്ന പ്രാദേശിക സംരക്ഷണ സംവിധാനം
കരകുളം ഗ്രാമപഞ്ചായത്ത്
❓ എന്താണ് ജാഗ്രത സമിതി?
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, അവകാശ ലംഘനങ്ങൾ, സാമൂഹ്യവിലക്കുകൾ എന്നിവ തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.
സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടി വരുന്ന അടിയന്തര പ്രശ്നങ്ങളിൽ തൽക്ഷണം ഇടപെട്ട് ആവശ്യമായ പരിരക്ഷയും നിയമസഹായവും ഉറപ്പാക്കുക എന്നതാണ് സമിതിയുടെ പ്രധാന ദൗത്യം. വിവിധ കമ്മിറ്റികളുടെയോ സംവിധാനങ്ങളുടെയോ അഭാവം മൂലം പരിഗണിക്കപ്പെടാതെ പോകുന്ന കേസുകളിലും പ്രശ്നങ്ങളിലും നിയമപരമായും സാമൂഹികമായും ഇടപെടാൻ ജാഗ്രത സമിതിക്ക് സാധിക്കും.
ഗ്രാമപഞ്ചായത്ത് തല ജാഗ്രത സമിതിയിൽ 11 അംഗങ്ങളാണ് ഉൾപ്പെടുന്നത്.
ചെയർപേഴ്സൺ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺ
വൈസ് പ്രസിഡന്റ്
കൺവീനർ
ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ്
കോ-കൺവീനർ
പഞ്ചായത്ത് സെക്രട്ടറി
അംഗങ്ങൾ
വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും വിദഗ്ധരും
പ്രത്യേക ക്ഷണിതാക്കൾ
ബന്ധപ്പെട്ട സർക്കാർ / സാമൂഹിക സംവിധാനങ്ങളുടെ പ്രതിനിധികൾ
👥 അംഗങ്ങളുടെ ഘടന
അംഗങ്ങൾ: ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അഭിഭാഷക, പ്രാദേശിക പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ, എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ അല്ലെങ്കിൽ സാമൂഹിക പ്രവർത്തക, പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, സി.ഡി.എസ് ചെയർപേഴ്സൺ, വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ.
പ്രത്യേക ക്ഷണിതാക്കൾ: ജില്ലാ ബാല സംരക്ഷണ സമിതി (DCPC) പ്രതിനിധി, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ.
എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പ്രതിനിധി
വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ നമ്മുടെ ഉത്തരവാദിത്വം
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതവും വിവേചനരഹിതവും അവകാശ സംരക്ഷിതവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കരകുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി പ്രതിജ്ഞാബദ്ധമാണ്.